സിബു കെ തോമസ്, കെ ഉദയ്കൃഷ്ണ എന്നിവരുടെ തിരക്കഥയില്‍ സന്ധ്യ മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് മിസ്റ്റര്‍ മരുമകന്‍. ദിലീപ്, സനുഷ, സുരാജ് വെഞ്ഞാറമൂട്, ഭാഗ്യരാജ്, ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തമിഴ് സിനിമ നടനും സംവിധായകനുമായ ഭാഗ്യരാജ് ആദ്യമായി മലയാള സിനിമയില്‍ പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിച്ച ചിത്രം കൂടിയാണിത്. കാഴ്ച, മാമ്പഴക്കാലം തുടങ്ങിയ സിനിമകളിലൂടെ ബാല നടിയായിരുന്ന ബേബി സനുഷ ആദ്യമായി നായിക വേഷത്തിലെത്തിയ ചിത്രം കൂടിയാണിത്. വര്‍ണ്ണചിത്ര ബിഗ് സ്‌ക്രീന്‍, വൈശാഖ റിലീസ് എന്നിവയുടെ ബാനറില്‍ മഹാ സുബൈര്‍, നെല്‍സണ്‍ ഐപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: മിസ്റ്റര്‍ മരുമകന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.