വിനീത് ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. കേസില്ലാത്ത സ്വാര്‍ഥനായ വക്കീല്‍ മുകുന്ദന്‍ ഉണ്ണി എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്, തന്‍വിറാം, സുധി കോപ്പ, മണികണ്ഠന്‍ പട്ടാമ്പി, നോബിള്‍ ബാബു ജോസ്, ബിജു സോപാനം തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. സിബി മാത്യു അലക്‌സാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.
ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
തിയേറ്റര്‍ റിലീസ് - 2022 നവംബര്‍ 11
ഒടിടി റിലീസ് - 2023 ജനുവരി 13 - ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍
** Note :
കുറിപ്പ്: മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.