നവാഗതനായ തുഫൈല്‍ പൊന്നാനി സംവിധാനം ചെയ്ത ചിത്രമാണ് മൈസൂര്‍ 150 കിലോമീറ്റര്‍. ഒരു റോഡ് മൂവിയായി ഒരുക്കിയ ചിത്രത്തില്‍ അനുമോളാണ് നായികയായി എത്തുന്നത്. അമിത് ജോളിയാണ് ചിത്രത്തില നായകന്‍.അതിഥി റോയ്,സുധീര്‍ കരമന,സുനില്‍ സുഖദ,ഇന്ദ്രന്‍സ്,സായികുമാര്‍ എ്ന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
മലബാറിലെ മുസ്ലീം സമുദായങ്ങളില്‍ കണ്ടുവരുന്ന അറബി കല്യാണം,മൈസൂര്‍ കല്യാണം,മാലി കല്യാണം തുടങ്ങിയ പേരുകളില്‍ അറിയപെടുന്ന കല്യാണമാണ് സിനിമയുടെ പ്രമേയം. പാവപെട്ട മുസ്ലീം കുടുംബത്തിലെ പെണ്‍കുട്ടികള്‍ തന്നേക്കാള്‍ ഇരട്ടിയിലധികം വയസ്സുള്ളവരെ വിവാഹം ചെയ്യേണ്ടി വരുന്നതും പിന്നീട് ഉപേക്ഷിക്കപെടുന്നതുമാണ് ചിത്രം അവതരിപ്പിക്കുന്നത്. നിലമ്പൂരിലെ എടക്കര എന്ന ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഇവിടെ നിന്നും മൈസൂരിലേക്ക് 150 കിലോമീറ്റര്‍ ദൂരമാണുള്ളത്.അതിനാലാണ് സിനിമയ്ക്ക് മൈസൂര്‍ എന്ന പേര് നല്‍കിയത്.
** Note :
കുറിപ്പ്: മൈസൂര്‍ 150 കിലോമീറ്റര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.