രഞ്ജിത്തിന്റെ തിരക്കഥയില്‍ വിജി തമ്പി സംവിധാനം ചെയ്ത ചിത്രമാണ് നഗരങ്ങളില്‍ച്ചെന്ന് രാപാര്‍ക്കാം. ജയറാം,ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരുടെയും കോമഡിയായിരുന്നു ചിത്രത്തിന്റെ ഹൈലെറ്റ്.സുരേഷ് ഗോപി,സുപര്‍ണ്ണ ആനന്ദ്,തിലകന്‍,നെടുമുടി വേണു,സുകുമാരി,കുതിരവട്ടം പപ്പു,ബാലന്‍ കെ നായര്‍,ജഗതി ശ്രീകുമാര്‍,മാമുക്കോയ,സിദ്ദിക്ക്,സന്തോഷ്,കൊല്ലം അജിത്ത്,കൊല്ലം ജി കെ പിള്ള,വിജി തമ്പി, എം എസ് തൃപ്പൂണിത്തറ,രാഗിണി,കനകലത എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സന്തോഷ് ശിവന്‍,ആനന്ദക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് രവീന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ ജെ യേശുദാസ്, കെ എസ് ചിത്ര,ഉണ്ണി മേനോന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്.പ്രതീക്ഷ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ജെ പീറ്റര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: നഗരങ്ങളില്‍ച്ചെന്ന് രാപാര്‍ക്കാം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.