ഇര്‍ഷാദ് അലിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് നല്ല സമയം. നീന മധു, നോറ ജോണ്‍, ഗായത്രി ശങ്കര്‍, നന്ദന മഹാദേവന്‍, സുവൈബത്തുൽ അസ്ലമിയ്യ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
ശാലു റഹീം, ശിവജി ഗുരുവായൂർ, വിജീഷ്, ജയരാജ് വാര്യര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകനും നവാഗതയായ ചിത്രയും ചേർന്നാണ് തിരക്കഥ എഴുതിയത്. രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിങ്ങും സിദ്ധാര്‍ത്ഥ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയത്.
നല്ല സമയം വിവാദം; ചിത്രത്തിന്റെ ട്രെയിലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതിന് സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെ എക്‌സൈസ് വകുപ്പ് കേസ് എടുത്തിരുന്നു. എക്‌സൈസ് കോഴിക്കോട് റേഞ്ചാണ് അബ്കാരി, എന്‍ഡിപിഎസ് നിയമങ്ങള്‍ പ്രകാരം കേസ് എടുത്തത്. പിന്നാലെ ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു. കൂടാതെ ചിത്രത്തിലെ നായിക സിനിമയുടെ റിലീസിന് പിന്നാലെ മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയതും വലിയ വിവാദമായിരുന്നു.
തിയേറ്റര്‍ റിലീസ്- 2022 ഡിസംബര്‍ 30
ഒടിടി റിലീസ്- 2023 ഏപ്രില്‍ 15 - സൈന പ്ലേ
** Note :
കുറിപ്പ്: നല്ല സമയം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.