സ്ലോട്രെയിന്‍ മൂവിസിന്റെ ബാനറില്‍ രജനീഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നട്ടുച്ച നേരം എങ്ങും കൂരാകൂരിരുട്ട്.പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇവര്‍ക്കൊപ്പം മലയാളത്തിലെ പ്രശസ്തരായ താരങ്ങളും അണിനിരക്കുന്നു.ബി.ആര്‍ പ്രസാദ്, ബി.കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നിര്‍വ്വഹിക്കുന്നു.ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൗഹൃദകൂട്ടായ്മയാണ് ചിത്രത്തിന്റെ പിന്നണിയില്‍ ഉള്ളത്.എസ്.ശ്രീകുമാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ്.എ.കെയും, ചിത്രസംയോജനം ലിജോ പോളുമാണ് നിര്‍വ്വഹിക്കുന്നത്.നിര്‍മ്മാണ് നിര്‍വ്വഹണം സതീഷ് കാവിലംകോട്ട.
** Note :
കുറിപ്പ്: നട്ടുച്ച നേരം എങ്ങും കൂരാകൂരിരുട്ട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.