നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി (U)

സാഹിത്യ രൂപം

Comedy

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

09 Aug 2013
കഥ/ സംഭവവിവരണം
ഹാഷിർ മുഹമ്മദ് തിരക്കഥയെഴുതി സമീർ താഹിർ സംവിധാനം നിർവ്വഹിച്ച്  2013 ഓഗസ്റ്റ് 9-നു പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണു നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. ദുൽക്കർ സൽമാൻ, ധൃതിമാൻ ചാറ്റർജി, സണ്ണി വെയ്ൻ, സുർജബാല ഹിജാം തുടങ്ങിയവർ പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ഈ ചിത്രം ഒരു റോഡ് മൂവീ ആണു്. കേരളത്തിൽ നിന്നു നാഗാലാന്റിലേക്ക് ബൈക്ക് പര്യടനം നടത്തുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. കേരളം, കർണാടകം, ആന്ധ്രാപ്രദേശ്, ഒറീസ്സ, പശ്ചിമബംഗാൾ, നാഗാലാന്റ്, സിക്കിം എന്നീ ഏഴു ഇന്ത്യൻ സംസ്ഥാനങ്ങളിലായാണു ചിത്രീകരണം നടന്നത്.

ചിത്രത്തിൽ 4 ഗാനങ്ങൾ ഉണ്ട്. എല്ലാ ഗാനങ്ങളും കേൾക്കുന്നതിനേക്കാൾ, കാണുകയാണ് ഉത്തമം. നാഗാലാന്റ്ൽ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയാണ് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. ഒരു പ്രിത്യേക ഉദ്ദേശത്തിനുവേണ്ടിയാണ് അവർ യാത്ര തിരിക്കുന്നത്. അവരിലൊരാൾ സ്നേഹിച്ചിരുന്ന നഗാലാന്ടുകാരിയായ പെണ്‍കുട്ടിയെ കാണുന്നതിനും, അവളെ നാട്ടിലേക്ക് കൂട്ടികൊണ്ടുവരുന്നതിനുമാണ് അവരുടെ യാത്ര.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam