നവാഗതനായ ആസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നിക്കാഹ്. ശ്രീനാഥ് ഭാസി, ശേഖര്‍ മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഒരു നിക്കാഹിന്റെ തലേ ദിവസം വീട്ടില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ശശി കലിംഗ,സംസ്‌കൃതി ഷേണായ്,പ്രദീപ് കോട്ടയം,അഞ്ജലി അനീഷ്,കണ്ണൂര്‍ ശ്രീലത എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
യൂസഫലി കേച്ചരി,ആലങ്കോട് ലീലാകൃഷ്ണന്‍,പ്രശാന്ത് കൃഷ്ണന്‍,ബാപ്പു വെള്ളിപ്പറമ്പ് എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു. വിപിന്‍ മോഹന്‍ ഛായാഗ്രഹണവും സി ആര്‍ വിജയകുമാര്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. നിശ്ചലഛായാഗ്രഹണം രാംദാസ് മാതുറും വസ്ത്രാലങ്കാരം അസീസ് പാലക്കാടും നിര്‍വ്വഹിക്കുന്നു. ഹീര ഫിലിംസിന്റെ ബാനറില്‍ മാധവന്‍ എടപ്പാള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: നിക്കാഹ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.