വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി എ ആര്‍ ബിനുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നിത്യഹരിത നായകന്‍. സംവിധായകന്‍ ഷാജി കൈലാസിന്റെ അസോസിയേറ്റായിരുന്നു ബിനുരാജ്. ജയഗോപാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.പാലായില്‍ ജനിച്ചു വളര്‍ന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഇന്ദ്രന്‍സ്, സാജു നാവോദയ, രവീണ രവി, മഞ്ജു പിള്ള, ശ്രുതി ജയന്‍,ശിവകാമി, ബിജുകുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ ജന്മദിനത്തിന്റെ അന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, വികടകുമാരന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഹസീന എസ് കാനം, കലിക എന്നിവരുടെ വരികള്‍ക്ക്, രഞ്ജിന്‍ രാജ് വര്‍മ്മയാണ് സംഗീതം നല്‍കിയിരിക്കുന്നത്. പവി കെ പവന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മനു തച്ചോട്ട്, ഇഖ്ബാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: നിത്യഹരിത നായകന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.