കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമാണ് ന്നാ, താന്‍ കേസ് കൊട്. കൊഴുമ്മല്‍ രാജീവന്‍ അഥവാ അംബാസ് രാജീവന്‍ എന്നാണ് കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന്റെ പേര്.
എം.എല്‍.എയുടെ വീട്ടിലേക്ക് ചാടികയറിയ കൊഴുമ്മല്‍ രാജീവന്‍ മന്ത്രിക്കെതിരെ കോടതിയെ സമീപിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
തമിഴ് താരം ഗായത്രിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗായത്രിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ബോളിവുഡ് ചിത്രം ഷെര്‍ണിയുടെ ഛായാഗ്രാഹകന്‍ രാകേഷ് ഹരിദാസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.
** Note :
കുറിപ്പ്: ന്നാ, താന്‍ കേസ് കൊട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.