നവാഗതനായ ഷാനു സമാദ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഓണ്‍ ദി വേ. ഇർഷാദ്, ജഗദീഷ്, ഇന്ദ്രൻസ്, കലാഭവൻ ഹനീഫ, സോന നായർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു രാത്രി യാത്രക്കിടയിൽ മൂന്ന് സുഹൃത്തുക്കൾ നേരിടുന്ന ചില അവിചാരിത സംഭവങ്ങളാണ് ചിത്രം പറയുന്നത്.
സന്തോഷ് വര്‍മ, സിജു രാഘവ് എന്നിവരുടെ വരികള്‍ക്ക് സിജോ ജോണ്‍ സംഗീതം നല്‍കുന്നു. അരുണ്‍ ഏലാട്ട്, സിജോ ജോണ്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.സിജു രാഘവ് ആണ് ചിത്രത്തിന്റെ തിരക്കഥ, കഥ എന്നിവ എഴുതിയിരിക്കുന്നത്. കപില്‍ ഗോപാലകൃഷ്ണന്‍ ചിത്രസംയോജനവും, രവിചന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.
** Note :
കുറിപ്പ്: ഓണ്‍ ദി വേ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.