കലാഭവന്‍ മണി, ബിജു മേനോന്‍, ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിജു വര്‍ക്കി സംവിധാനം ചെയ്ത ചിത്രമാണ് ഓറഞ്ച്.സ്‌നേഹവും വാത്സല്യവുമുള്ള തന്റെ മകളുടെ അച്ഛന്‍ താനല്ല എന്ന് തിരിച്ചറിയുന്ന പിതാവിന്റെ മാനസിക സംഘര്‍ഷങ്ങളും തന്റെ കുടുംബം തകര്‍ത്തവനോടുള്ള പ്രതികാരവുമാണ് ചിത്രം അവതരിപ്പിച്ചത്.മച്ചാന്‍ വര്‍ഗീസ്, സലീം കുമാര്‍, ജാഫര്‍ ഇടുക്കി, സോന നയാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.റഫീഖ് അഹമ്മദ്, സി.ആര്‍ മേനോന്‍ എന്നിവരുടെ വരികള്‍ക്ക് മണികാന്ത് കദ്രിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.കാര്‍ത്തിക്, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ആര്‍ രാമലിംഗം ഛായാഗ്രഹണവും ബി.അജിത് കുമാര്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.സ്വരാജ് ഫിലിംസിന്റെ ബാനറില്‍ രവി ബാംഗ്ലൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഓറഞ്ച് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.