സൂരജ് ശ്രുതി സിനിമാസിന്റെ ബാനറിൽ സുരേഷ് തിരുവല്ല കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഓര്‍മ. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ഗായത്രി അരുണാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഗായത്രി അരുണിനോടൊപ്പം ജയകൃഷ്ണൻ, ക്വീൻ ഫെയിം സൂരജ് കുമാർ, ദിനേശ് പണിക്കർ, വികെ ബൈജു, മഹേഷ്, ഷിബുലാൽ, സാബു തിരുവല്ല, സ്റ്റാലിൻ മാത്യൂ ജോൺ, രജേഷ് പുനലൂർ, ശോഭ മോഹൻ, അഞ്ജുനായർ, മണക്കാട് ലീല, അമ്പിളി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സുരേഷ് തിരുവല്ലത്തിന്റെ കഥയിൽ രവി പർണ്ണശാലയാണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കിത്. ഛായാഗ്രാഹണം പ്രതീഷ് നെന്മാറ, എഡിറ്റിംഗ് കെ ശ്രീനിവാസൻ. അജേഷ് ചന്ദ്രൻ, അനുപമ എന്നിവർ എഴുതിയ വരികൾക്ക് രാജീവ് ശിവ, ബാബു കൃഷ്ണ എന്നിവർ ചേർന്നാണ് സംഗീതം നൽകിയത്.
എംജി ശ്രീകുമാർ, സൂര്യ ഗായത്രി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സൂരജ് ശ്രുതി സിനിമാസിന്റെ ബാനറിൽ സാജൻ റോബർട്ടാണ് ചിത്രം നിർമ്മിച്ചത്.
.
** Note :
കുറിപ്പ്: ഓര്‍മ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.