ഒരു കാറ്റില്‍ ഒരു പായ്കപ്പല്‍ കഥ/ സംഭവവിവരണം

    യുവനടന്‍ വിജയകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു കാറ്റില്‍ ഒരു പായ്കപ്പല്‍.സെക്കന്‍ഡ് ഷോ,കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിജയകുമാറിന്റെ ആദ്യ സംവിധാന ചിത്രം കൂടിയാണിത്.അന്നയും റസൂലും,ഞാന്‍ സ്റ്റീവ് ലോപ്പസ്,കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയാണ് ഈ യുവസംവിധായകന്‍.ഷൈന്‍ ടോം ചാക്കോ,മൈഥിലി,സുരാജ് വെഞ്ഞാറമൂട്‌ എന്നിവരാണ് ചിത്രത്തിലെ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ചെറിയ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ് മൈഥിലി ഈ ചിത്രത്തിലൂടെ.ചിത്രത്തില്‍ സാറ എന്ന കഥാപാത്രത്തെയാണ് മൈഥിലി അവതരിപ്പിക്കുന്നത്.ആലപ്പുഴയിലെ പുന്നമടക്കായലിന്റെ തീരത്തു നിലകൊള്ളുന്ന ഫ്രെഡിഡ് ഐലണ്ടിനെ ചുറ്റിപറ്റിയുള്ള  പ്രണയകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്‌.അര്‍ജ്ജുന്‍ ലക്ഷ്മി നാരായണന്‍,പി ബാലചന്ദ്രന്‍,ശ്രീലക്ഷമി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തില്‍ ഫ്രഡി ലോപസ് എന്ന കഥാപാത്രത്തയാണ് പി ബാലചന്ദ്രന്‍ അവതരിപ്പിക്കുന്നത്.ശ്യം പി എസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

    സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ആലപ്പുഴയിലും, പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ടീസര്‍ എന്നിവയ്ക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.ജോമോന്‍ തോമസ് ക്യാമറയും ദിലീപ് ഡെന്നീസ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.സണ്‍ ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ സുന്ദര്‍ മേനോന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്‌.
    **Note:Hey! Would you like to share the story of the movie ഒരു കാറ്റില്‍ ഒരു പായ്കപ്പല്‍ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X