തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്കുശേഷം മധുപാല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ടോവീനോ തോമസ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.ജീവന്‍ ജോബ് ആണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.ആക്ഷനും പ്രണയത്തിനുമൊപ്പം ഇതുവരെ ആരും കാണാത്ത പ്രകടനവുമായാണ് ടൊവീനോ ചിത്രത്തിലെത്തുന്നത്.ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ പാല്‍ക്കാരന്‍ അജയന്‍ എന്നൊരു കഥാപാത്രമായിട്ടാണ് ടൊവിനോ എത്തുന്നത്.
ഒരു കൊലപാതകവും അതിന്റെ പിന്നിലുള്ള നിഗൂഢതകളും ഇന്‍വെസ്റ്റിഗേഷനും അത് അന്വേഷിച്ചു കണ്ടെത്തുന്ന വഴികളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്.ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത സമകാലീന ലോകത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.മലയാളത്തില്‍ ശ്രദ്ധേയരായ യുവനടിമാരായ നിമിഷ സജ്ജയനും അനുസിത്താരയുമാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികമാരായി എത്തുന്നത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നിമിഷയുടെ മറ്റൊരു മികച്ച കഥാപാത്രമാണ് ചിത്രത്തിലേത്.ഹന്ന എലിസബത്ത് എന്നൊരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നിമിഷ എത്തുന്നത്.ക്യാപ്റ്റന്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷം മലയാളത്തില്‍ തിരക്കേറിയ അനുസിത്താരയും ചിത്രത്തിലൊരു വ്യത്യസ്ഥ വേഷത്തിലാണ് എത്തുന്നത്.ജലജ എന്ന കഥാപാത്രമായാണ് അനു ചിത്രത്തില്‍ എത്തുന്നത്.
ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ് , നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. കൂടാതെ നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍, ക്യാമറാമാന്‍ പി. സുകുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒസേപ്പച്ചനാണ് സംഗീതം നല്‍കുന്നത്.നൗഷാദ് ഷറീഫ് ചിത്രത്തിന് വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.വി. സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.