അപര്‍ണ്ണ ഗോപിനാഥ് പ്രധാന വേഷത്തിലെത്തിയ മലയാള ചിത്രമാണ് ഒരു നക്ഷത്രമുള്ള ആകാശം. നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുനീഷ് ബാബുവിന്റേതാണ് തിരക്കഥ.
കോളേജ് അധ്യാപകനും അവിവാഹിതനുമായ പ്രൊഫസര്‍ ജോണ്‍ പോളിന്റെയും വടക്കേ മലബാറിലെ രാവണേശ്വരം എല്‍ പി സ്‌ക്കൂളിലെ അധ്യാപികയുമായ ഉമയുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോവുന്നത്.
ലാല്‍ ജോസ്, ഗണേഷ് കുമാര്‍,പുതുമുഖം പ്രജ്യോത് പ്രദീപ്,സന്തോഷ് കീഴാറ്റൂര്‍,ജാഫര്‍ ഇടുക്കി,അനില്‍ നെടുമങ്ങാട്,ഉണ്ണിരാജ,സേതുലക്ഷ്മി,നിഷാ സാരംഗ്,രചന,ബാലതാരം എറിക് സക്കറിയ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സജിത് പുരുഷന്‍ ഛായാഗ്രഹണവും റഹ്മാന്‍ മുഹമ്മദലി എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് രാഹുല്‍ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. മലബാര്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ എം വി കെ പ്രദീപാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഒരു നക്ഷത്രമുള്ള ആകാശം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.