ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ജെ ശരത് ചന്ദ്രന്‍ നിര്‍മിച്ച് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ഒരു ഞായറാഴ്ച.സ്ത്രീ പുരുഷ ബന്ധത്തിനകത്തെ ബലാബലങ്ങള്‍, സമത്വം, ലൈംഗികത, സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങള്‍ രണ്ടു കാമുകീ കാമുകന്മാരിലൂടെ (ഒരു ഞായറാഴ്ച ദിനത്തില്‍ നടക്കുന്നത്) സമാന്തരമായി ചിത്രം പറയുന്നു.ഡോ. സതീഷ് കുമാര്‍, മുരളിചന്ദ്, രമേഷ് വര്‍മ്മ, സാലിവര്‍മ്മ, മേഘ തോമസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സംവിധായകന്‍, മികച്ച എഡിറ്റര്‍, മികച്ച രണ്ടാമത്തെ ചിത്രം തുടങ്ങി മൂന്ന് അവാര്‍ഡുകള്‍ ചിത്രം കരസ്ഥമാക്കിയിരുന്നു. മികച്ച സംവിധായകനുള്ള അഞ്ചാമത്തെ സംസ്ഥാന അവാര്‍ഡാണ് ഒരു ഞായറാഴ്ചയിലൂടെ ശ്യാമപ്രസാദ് സ്വന്തമാക്കിയത്. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌ക്കാരം നേടിയത് അരവിന്ദ് മന്‍മഥനാണ്.
മനോജ് നാരായണന്‍ ഛായാഗ്രഹണവും അരവിന്ദ് മന്‍മഥന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.നേഹ നായരുടെ വരികള്‍ക്ക് ശ്യാമപ്രസാദ് ആണ് സംഗീത നല്‍കിയിരിക്കുന്നത്.
** Note :
കുറിപ്പ്: ഒരു ഞായറാഴ്ച എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.