നന്ദന്‍ മേനോന്‍ സംവിധാനം ചെയ്ത സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ഒരു യക്ഷിക്കഥ. കുല്‍ദീപ്,ഊര്‍മിള,ജോസ്പ്രകാശ് ജൂനിയര്‍,സിദ്ധരാജ്,രാജീവ് റോഷന്‍,എം സി കട്ടപ്പന,അഖില പോള്‍,കോട്ടയം പുരുഷന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഊർമിള എന്ന യക്ഷിയുടെ സ്വാധീനത്താൽ കൃഷ്ണപുരം കോവിലകത്ത് ചില നിഗൂഢ സംഭവങ്ങൾ നടക്കുന്നു. ഒരു ദിവസം ഹരി നാരായണൻ എന്ന വ്യക്ത്തി ഇവിടം സന്ദര്‍ശിക്കാൻ എത്തുകയും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.
പ്രമില്‍ കുമരകം,നന്ദന്‍ മേനോന്‍ എന്നിവരുടെ വരികള്‍ക്ക് ഹരി വേണുഗോപാല്‍,ബിജു കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രസംയോജനം ലിന്‍സന്‍ റാഫോല്‍,കലാസംവിധാനം ബിജു മാധവും നിര്‍വ്വഹിക്കുന്നു. അക്വ മൂവീസിന്റെ ബാനറില്‍ ബിറ്റാജ് ജോസഫ്, ഒ ജെ സെബാസ്റ്റ്യന്‍ ന്നെിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ഒത്തലശ്ശേരി പ്രൊഡക്ഷന്‍സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.