പൃഥ്വിരാജ്, അനൂപ് മേനോന്‍, ആശ ശരത്, മിയ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാവാട. ജോയ് എന്ന ചെറുപ്പക്കാരന്റെയും കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഇത് ആദ്യമായാണ് പ്രിത്വിരാജും ആശ ശരത്തും ഒരു ചിത്രത്തിൽ ഒന്നിച്ചെത്തുന്നത്. ബിജു മേനോൻ, നെടുമുടി വേണു, മണിയൻ പിള്ള രാജു എന്നിവർ മറ്റ് വേഷങ്ങൾ ചെയ്യുന്നു. ബിപിൻ ചന്ദ്രനും, ഷിബിൻ ഫ്രാൻസിസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മണിയൻപിള്ള രാജു ആണ് ചിത്രം നിർമ്മിക്കുന്നത്. മഞ്ജു വാര്യര്‍ ഒരു അതിഥി താരമായി ഈ ചിത്രത്തിൽ എത്തുന്നു.
** Note :
കുറിപ്പ്: പാവാട എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.