കമൽ സംവിധാനം ചെയ്ത് 2006 ഏപ്രിലിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളഹാസ്യ ചലച്ചിത്രമാണ് പച്ചക്കുതിര. ബാബു ഷാഹിർ നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ദിലീപ്, ഗോപിക, സലിം കുമാർ, സിദ്ദിഖ് തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ദിലീപ് ഈ ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്. ഈ ചലച്ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഇളയരാജയാണ്.ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിച്ചത്.കമലിന്റെ ഏറ്റവും മോശം ചിത്രങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.
ഒരു ജൂനിയർ ആർട്ടിസ്റ്റായ ആനന്ദക്കുട്ടൻ, ചെറുപ്പത്തിലെ തന്നെ ജർമനിയിൽ എത്തപ്പെട്ട തന്റെ ഇളയ സഹോദരൻ ആകാശ് മേനോനെ വീണ്ടും കാണുന്നു. എന്നാൽ ബുദ്ധിസ്ഥിരതയില്ലാത്ത ആകാശിന്റെ പ്രവർത്തികൾ ആനന്ദിന്റെ ജീവിതത്തിൽ പല പ്രയാസങ്ങളും സൃഷ്ടിക്കുകയും അയാൾ സഹോദരനെ വെറുക്കാൻ തുടങ്ങുകയും ചെയ്യുന്നു. പിന്നീട് അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.
** Note :
കുറിപ്പ്: പച്ചക്കുതിര എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.