ശ്രീനിവാസനെയും മംത മോഹൻദാസിനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സജിൻ രാഘവൻ സംവിധാനം ചെയ്ത് 2012 ജനുവരി 14-നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പത്മശ്രീ ഭരത് ഡോ. സരോജ് കുമാർ. 2005-ൽ പുറത്തിറങ്ങിയ ഉദയനാണു താരം എന്ന ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച സരോജ് കുമാർ എന്ന ചലച്ചിത്രനടനെയാണ് ശ്രീനിവാസൻ ഈ ചിത്രത്തിലും അവതരിപ്പിക്കുന്നത്. ഉദയനാണു താരം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അല്ല ഈ ചലച്ചിത്രമെന്നും ഉദയനാണു താരത്തിലെ ചില കഥാപാത്രങ്ങൾ ഈ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട് എന്നേ ഉള്ളൂ എന്നു സംവിധായകൻ വിശദീകരിക്കുന്നു. കൊച്ചിയിലാണ് ഈ ചിത്രം പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: പത്മശ്രീ ഭരത് ഡോ സരോജ് കുമാർ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.