കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗഡേ ഒരുക്കുന്ന ചിത്രമാണ് പദ്മിനി. ബ്ലോഗുകളിലൂടെ ശ്രദ്ധേയനാകുകയും, കുഞ്ഞിരാമായണം, ദി പ്രീസ്റ്റ് പോലെയുള്ള ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ് ആണ് തിരകഥാകൃത്ത്. പദ്മിനി എന്ന് പേരുള്ള ടൈറ്റിൽ കഥാപാത്രമായി ചാക്കോച്ചൻ എത്തുന്നു.
കുഞ്ഞിരാമായണം, കൽക്കി, എബി തുടങ്ങിയ സിനിമകൾ ഒരുക്കിയ ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും നിർമ്മിക്കുന്ന ചിത്രത്തിന് ചായാഗ്രഹണം ഒരുക്കുന്നത് ശ്രീരാജ് രവീന്ദ്രനാണ്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്നു.
** Note :
കുറിപ്പ്: പദ്മിനി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.