പൈക്കിടാവിനെ പ്രധാന കഥാപാത്രമാക്കി നന്ദു വരദൂര്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് 'പയ്ക്കുട്ടി'.നാട്ടിന്‍പുറത്തിന്റെ പശ്ചാത്തത്തില്‍ ഒരുക്കിയ ചിത്രത്തില്‍ പാലേരി മാണിക്യം ഫെയിം പ്രദീപ് നളദയാണ് നായകന്‍. ശംഭു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രദീപ് നളന്ദ അവതരിപ്പിക്കുന്നത്. പുതുമുഖതാരം സൂര്യജയാണ് നായിക.പശുവും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. എന്നാല്‍ ചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഒരു മാസത്തോളം തടഞ്ഞുവെച്ചിരുന്നു. പശു ഉള്‍പെടുന്ന രംഗങ്ങള്‍ ഉള്ളതിനാലാണ് അങ്ങനെയൊരു തീരുമാനം സെന്‍സര്‍ബോര്‍ഡ് കൈകൊണ്ടത്. ചിത്രത്തില്‍ നിന്നും പശു അഭിനയിച്ച പല ഭാഗങ്ങളും ഒഴിവാക്കാനും സെന്‍ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതുടര്‍ന്ന് 20 ഓളം രംഗങ്ങള്‍ ഒഴിവാക്കിയിരുന്നു. ഒടുവില്‍ ഏറെ വിവാദങ്ങള്‍ക്കുശേഷം സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. എന്നാല്‍ ഇതേ ചിത്രം അറബ് രാജ്യമായ കുവൈറ്റില്‍ സെന്‍സര്‍ ചെയ്യ്തപ്പോള്‍ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്.മാസ്റ്റര്‍ ചന്ദ്രജ് കൃഷ്ണ, പങ്കന്‍ താമരശ്ശേരി, ഗോപിനാഥ് മാവൂര്‍, ഹരീന്ദ്രനാഥ് ഈയാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ക്രിസ്റ്റല്‍ മീഡിയയുടെ ബാനറില്‍ സുഭാഷ് രാമനാട്ടുകര, ബൈജു മാഹി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: പയ്ക്കുട്ടി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.