കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് പകലും പാതിരാവും. രജിഷ വിജയന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മമ്മൂട്ടി ചിത്രം ഷൈലോക്കിന് ശേഷം അജയ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് പകലും പാതിരാവും. നിഷാദ് കോയ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖ് ആണ്.
ഒരു പകലും രാത്രിയും സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയൊണ് ചിത്രത്തിന്റെ കഥ മുമ്പോട്ട് പോവുന്നത്. ഫാമിലി ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ മേഴ്‌സി എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിച്ചത്.
ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മനോജ് കെ യു, സീത, തമിഴ് എന്നിവര്‍ക്കൊപ്പം ഗോകുലം ഗോപാലനും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദയാല്‍ പദ്മനാഭനാണ് ചിത്രത്തിന്റെ കഥയെഴുതിയത് . സാം സിഎസ് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയത്.
ഫൈസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സുജേഷ് ഹരി, ഷിബു പുലര്‍കാഴ്ച എന്നിവരുടെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസി സംഗീതം നല്‍കിയിരിക്കുന്നു. വാഗമണ്‍ ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.
** Note :
കുറിപ്പ്: പകലും പാതിരാവും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.