ബോര്‍ഡര്‍,എല്‍ ഒ സി കാര്‍ഗില്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ജെ പി ദത്ത സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണ് പല്‍ട്ടന്‍.ജാക്കി ഷറോഫ്,അർജ്ജുൻ രാംപാൽ, സോനു സൂദ്, ഗുർമീത് ചൗധരി, ഹർഷവർദ്ധൻ റാണ, സിദ്ധാന്ത് കപൂർ, ലവ് സിൻഹ, ഇഷ ഗുപ്ത തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സിക്കിം ബോർഡറിലെ ഇന്ത്യയും ചൈനയും തമ്മിൽ ഇന്നും നിലനിന്നുപോരുന്ന തർക്കത്തിന്റെ തുടക്കമാണ് സിനിമ.പൽട്ടൻ എന്ന വാക്കിനർത്ഥം ബറ്റാലിയൻ എന്നാണ്.1962 ഒക്ടോബർ 20-ന് നിനച്ചിരിക്കാതെ ഇന്ത്യയെ ചൈന ആക്രമിക്കുകയുണ്ടായി, ചൈന ഒരിക്കലും ആക്രമിക്കില്ലെന്ന് വിശ്വസിച്ചിരുന്ന ഇന്ത്യ യുദ്ധത്തിന് സജ്ജമായിരുന്നില്ല.ഒരുമാസത്തോളം നീണ്ട യുദ്ധത്തിൽ നമ്മുടെ സൈന്യത്തിന് കനത്ത നാശനഷ്ട്ടമുണ്ടായി, ശേഷം ചൈനക്ക് 1967-ൽ ഇന്ത്യ നൽകിയ മറുപടിയാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.സീ സ്റ്റുഡിയോസിനൊപ്പം ജെ.പി.ദത്ത തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: പല്‍ട്ടന്‍-ഹിന്ദി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.