എം ടി വാസുദേവന്‍ നായര്‍ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചാഗ്നി. മോഹന്‍ലാല്‍,നദിയ മൊയ്തു,തിലകന്‍,ദേവന്‍,നെടുമുടി വേണു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. നക്‌സല്‍ പ്രവര്‍ത്തക ഇന്ദിരയുടെ രണ്ടാഴ്ചത്തെ പരോള്‍ കാലവധിയില്‍ നടക്കുന്ന സംഭങ്ങളാണ് ചിത്രം പറയുന്നത്.ഗീതയാണ് ചിത്രത്തില്‍ ഇന്ദിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. രാമന്‍ എന്ന കഥാപാത്രമായി തിലകനും റഷീദായി മോഹന്‍ലാലും അഭിനയിച്ചിരിക്കുന്നു. ഒ എന്‍ വി കുറുപ്പിന്റെ വരികള്‍ക്ക് ബോംബെ രവിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സെവന്‍ ആരട്‌സിന്റെ ബാനറില്‍ ജി പി വിജയകുമാര്‍,എം ജി ഗോപിനാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിലെ അഭിനയത്തിന് തിലകന് 1987ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
** Note :
കുറിപ്പ്: പഞ്ചാഗ്നി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.