മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബേനി ആദി നായികയായി എത്തുന്ന ചിത്രമാണ് 'പന്ത്'.'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' എന്ന ചിത്രത്തിലെ അമ്പിളി എന്ന കഥാപാത്രത്തിലൂടെയാണ് അബേനിക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്.ഫുട്ബോളിനെ സ്‌നേഹിക്കുന്ന എട്ടുവയസ്സുകാരിയുടെ കഥയാണ് 'പന്ത്' അവതരിപ്പിക്കുന്നത്.ആബേനി ആദിയുടെ പിതാവ് ആദി ബാലകൃഷ്ണന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.അച്ചന്റെ സംവിധാനത്തില്‍ മകള്‍ നായികയാവുകയാണ് ഈ ചിത്രത്തിലൂടെ.ഷംസുദ്ദീന്‍ കുട്ടോത്തിന്റെ വരികള്‍ക്ക് ഇഷാന്‍ ദേവ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
ഫുട്‌ബോളിനെ ഏറെ ഇഷ്ടപെടുന്ന എട്ടു വയസ്സുകാരിയായ മുസ്ലീം പെണ്‍കുട്ടിയും അവളുടെ ഉമ്മയും തമ്മിലുള്ള അത്മബന്ധത്തിന്റെ കഥയാണ് ചിത്രം അവരിപ്പിക്കുന്നത്.അബേനി അദിക്കു പുറമെ വിനീത്, നെടുമുടി വേണു, സുധീര്‍ കരമന, ഇര്‍ഷാദ്, ഇന്ദ്രന്‍സ്, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അപ്പോജി ഫിലിംസിന്റെ ബാനറില്‍ ഷാജി ചങ്ങരംകുളമാണ് ചിത്രം നിര്‍മ്മിക്കുന്നത്.പ്രിയനന്ദന്‍, ജയകൃഷ്ണന്‍, സുര്‍ജിത്ത് പ്രസാദ്, സ്‌നേഹ, നിലമ്പൂര്‍ ഐഷ, ബീഗം റാബിയ, രമാദേവി, തുഷാര, മരിയാ പ്രിന്‍സ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.അശ്വഘോഷന്‍ ഛായാഗ്രഹണവും അതുല്‍ വിജയ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
** Note :
കുറിപ്പ്: പന്ത് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.