ദേവ് മോഹൻ, വിനായകന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് സംവിധാനം ചെയ്ത ചിത്രമാണ് പന്ത്രണ്ട്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
ലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ജയകൃഷ്ണൻ, സോഹൻ സീനുലാൽ, വിനീത് തട്ടിൽ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
തീരദേശ പശ്ചാത്തലത്തിലുള്ള ആക്ഷൻ-ഡ്രാമയാണ് ചിത്രം. ഒരു കൂട്ടം ചെറുപ്പക്കാരുടെ ഇടയിലേക്ക് ഒരു അപരിചിതൻ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സിനിമയിൽ ഒരു ഔദ് വിദ്വാന്റെ വേഷത്തിലാണ് ദേവ് മോഹന്‍ എത്തുന്നത്.
ബി.കെ. ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് ആണ് സംഗീതം നല്‍കിയത്. നബു ഉസ്മാനാണ് ചിത്രത്തിന്റെ എഡിറ്റര്‍. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് അമല്‍ ചന്ദ്രന്‍. സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാമാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: പന്ത്രണ്ട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.