സിദ്ദിഖ്-ലാലിന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പപ്പൻ പ്രിയപ്പെട്ട പപ്പൻ. റഹ്മാൻ, ലിസി, മോഹൻലാൽ ,തിലകൻ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് .
സിദ്ദിഖ്-ലാൽ ദ്വയം ആദ്യമായി തിരക്കഥ രചിച്ച ഈ ചിത്രം ഹരിശ്രീ അശോകന്റെ ആദ്യ സിനിമയും മോഹൻലാലിന്റെ നൂറാമത് സിനിമയുമായിരുന്നു. ഗായകനായ പപ്പൻ (റഹ്മാൻ) വാഹനാപകടത്തിൽ മരണപ്പെടുന്നു.എന്നാൽ പപ്പൻ കുറച്ചുനാൾ കൂടി ജീവിക്കാമെന്ന് തിരിച്ചറിഞ്ഞ യമൻ (തിലകൻ) മരിച്ചവരുടെ ശരീരത്തിൽ പ്രവേശിച്ച് ജീവിക്കുവാൻ പപ്പന് അനുമതി നൽകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
** Note :
കുറിപ്പ്: പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.