മങ്കാത്ത, ബിരിയാണി, മാസ് എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കിയ വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാര്‍ട്ടി'. ജയറാം,ജയ്,സത്യരാജ്, ശിവ, രമ്യാ കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വില്ലന്‍ വേഷത്തിലാണ് ജയറാം എത്തുന്നത്. ചിത്രത്തിലെ ച ച ചരേ എന്നു തുടങ്ങുന്ന ഗാനം താരസഹോദരങ്ങളായ സൂര്യയും കാര്‍ത്തിയും ചേര്‍ന്നാണ് ആലപിച്ചത്. പാര്‍ത്ഥി ഭാസ്‌ക്കര്‍ രചിച്ച ഗാനത്തിന് പ്രേംജി അമരാണ് സംഗീതം നല്‍കിയിരിക്കുന്നത്. മറിയംമുക്ക് എന്ന ചിത്രത്തിലൂടെ നായികയായി മാറിയ സന അല്‍ത്താഫ് ആണ് ചിത്രത്തിലെ നായിക. ഛായാഗ്രഹണം രാജേഷ് യാദവ്. അമ്മ ക്രിയേഷന്‍സിന്റെ ബാനറില്‍ ടി ശിവയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: പാര്‍ട്ടി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.