സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പത്താം വളവ്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ഛായാഗ്രഹണം രതീഷ് റാം.
ഒരു പരോൾ പ്രതിയുടേയും ഒരു പൊലീസ് ഓഫീസറുടേയും കഥയാണ് ചിത്രം പറയുന്നത്. കേരളം ഏറെ ചർച്ച ചെയ്ത ഒരു യഥാർത്ഥ സംഭവത്തിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. തികഞ്ഞ ഫാമിലി ത്രില്ലറായി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ പരോൾ പ്രതി സോളമനെ സുരാജ് വെഞ്ഞാറമൂടും പൊലീസ് ഉദ്യോഗസ്ഥൻ സേതുവിനെ ഇന്ദ്രജിത്ത് സുകുമാരനും അവതരിപ്പിക്കുന്നു.
അതിഥി രവിയും സ്വാസികയുമാണ് നായികമാർ. അജ്മൽ അമീറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അതരിപ്പിക്കുന്നത്. സുധീർ കരമന, സോഹൻ സീനുലാൽ, ജയകൃഷ്ണൻ, അനീഷ്. ജി. മേനോൻ , രാജേഷ് ശർമ്മ, മേജർ രവി, സുധീർ പറവൂർ, നിസ്താർ അഹമ്മദ്, നന്ദൻ ഉണ്ണി, കുര്യാക്കോസ്, കിജൻ രാഘവൻ മറ്റു അഭിനേതാക്കള്‍.
** Note :
കുറിപ്പ്: പത്താം വളവ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.