എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണ് കേരള വർമ പഴശ്ശിരാജ. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലു ഭാഷകളിലായി 2009 ഒക്ടോബർ 16-നാണ് ചിത്രം റിലീസ് ചെയ്യ്തത്. മമ്മൂട്ടി, ശരത് കുമാർ, കനിഹ, പത്മപ്രിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. 27 കോടി രൂപ ചെലവിട്ടു നിർമ്മിച്ച ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെതന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ഇളയരാജയാണ് ചിത്രത്തിനുവേണ്ടി സംഗീതം നൽകിയത്.
കൂടാതെ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിച്ചു. ചിത്രത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കേരളസർക്കാർ ഇതിന്റെ പ്രദർശനത്തിന് 50% നികുതിയിളവ് പ്രഖ്യാപിക്കുകയും ചെയ്യ്തു. ഒ എൻ വി കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, കാനേഷ് പുനൂർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നതും ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയതും ഇളയരാജ ആണ്. മികച്ച പശ്ചാത്തലസംഗീതത്തിനുള്ള ദേശീയ പുരസ്കാരം ഈ ചിത്രത്തിലൂടെ ഇളയരാജയ്ക്ക് ലഭിച്ചു.
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.