റോജിന്‍ തോമസ്, ഷാനില്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത കുട്ടികൾക്കായുള്ള ചിത്രമാണ് ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍. റയാൻ ഫിലിപ്പ് (മാസ്റ്റർ സനൂപ്) എന്ന 5-ആം ക്ലാസ് വിദ്യാർഥിയെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. പഠിക്കാൻ മോഷക്കാരനും, ഉഴപ്പനുമായ വിദ്യാർഥിയാണ് റയാൻ ഫിലിപ്പ്, ദിവസവും ഹോം വർക്ക് ചെയ്യാതെ വരുന്നതിന് ടീച്ചർ അവനെ ശിക്ഷിക്കുന്നു. ഒരു ദിവസം അവന് വിചിത്രമായ ഒരു പേന ലഭിക്കുന്നു. മങ്കി പെൻ എന്നാണ് അതിനെ വിളിക്കുന്നത്. രാത്രിയിൽ ഉറങ്ങി കിടക്കുമ്പോൾ മങ്കി പെൻ തനിക്കു വേണ്ടി ഹോം വർക്കുകൾ ചെയ്യുന്നു എന്ന് റയാൻ വിശ്വസിക്കുന്നു.
അവരുടെ സ്കൂളിലെ കണക്ക് ടീച്ചറാണ് പപ്പേന്ദ്രൻ. പപ്പൻ സാർ എന്നാണ് കുട്ടികൾ അദ്ദേഹത്തെ വിളിക്കുന്നത്. ഹോം വർക്ക് ചെയ്യാത്തതിന് ശിക്ഷ ഏറ്റുവാങ്ങാൻ മുൻ നിരയിൽ ഉണ്ടായിരുന്ന റയാൻ ഫിലിപ്പ് മങ്കി പെൻ ലഭിക്കുന്നതോടെ പപ്പൻ സാറിന്റെ പ്രിയപ്പെട്ട വിദ്യാർഥിയായി മാറുന്നു.
മികച്ച ബാല ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും, മികച്ച ബാല താരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍ എന്ന ചിത്രം സ്വന്തമാക്കി. വിജയ് ബാബുവും, സാന്ദ്ര തോമസ്സുമാണ് നിർമാതാക്കൾ. ചിത്രം 7 നവംബർ 2013-ന് റിലീസ് ചെയ്തു.
** Note :
കുറിപ്പ്: ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.