പുതുമുഖങ്ങളായ ബേസില്‍ ജോര്‍ജ്ജ്,ആര്യ മണികണ്ഠന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫറൂഖ് അഹമ്മദ് അലി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പൂവള്ളിയും കുഞ്ഞാടും. ബിജുക്കുട്ടന്‍, കോട്ടയം നസീര്‍, ശിവജി ഗുരുവായൂര്‍,സാജു കൊടിയന്‍, മജീദ്, കോട്ടയം പ്രദീപ്, നാരായണന്‍കുട്ടി, മച്ചാന്‍ സലീം,അമര്‍ കെ സത്താര്‍,ഗീത വിജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
ആര്‍ മണിപ്രസാദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഫറൂഖ് അഹമ്മദ് അലിയുടേതാണ് വരികള്‍. ലിന്റോ തോമസ് എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നു. വിഷ്ന്‍ മീഡിയയുടെ ബാനറില്‍ മജീദ് വാഴയിലാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: പൂവള്ളിയും കുഞ്ഞാടും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.