ചെറിയ വേഷങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിയ ദിനേഷ് പ്രഭാകര്‍ നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് പ്രകാശന്റെ മെട്രോ.ഹസീന സുനീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.അനഘ ജാനകിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.റോഡ് മൂവിയായി ഒരുക്കിയ ചിത്രം ഒരു ദിവസം നടക്കുന്ന കഥയാണ് പറയുന്നത്.
കാസര്‍ക്കോടിന് അടുത്തുള്ള ഉദുമല്‍പേട്ടയില്‍ നിന്നൊരു പെണ്‍കുട്ടി ഒരാളെ തിരക്കി എറണാകുളത്തേക്ക് വരുന്നതാണ് കഥ.ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ നടന്ന സംഭവകഥയാണ് ചിത്രം പറയുന്നത്.വൈറ്റിലയില്‍ നിന്നും തുടങ്ങി ആലുവയില്‍ അവസാനിക്കുന്ന കഥ ഒരേ സമയം ആറു ക്യാമറകള്‍ വെച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.53 ദിവസങ്ങള്‍ നീണ്ടു നി്ന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുഴുവന്‍ റോഡിലായിരുന്നു.ജയന്‍ ചേര്‍ത്തല,കൊല്ലം അജിത്ത്,പാഷാണം ഷാജി,തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
ദിനേഷ് പ്രഭാകറിനൊപ്പം ബിഗ് ബോസ് വിജയി തരികിട സാബുവും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ലിജു മാത്യു ഛായാഗ്രഹണവും അജ്മല്‍ സാബു എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.മിത്രനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.സൈനു സുല്‍ത്താന്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: പ്രകാശന്റെ മെട്രോ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.