ബ്ലെസിയുടെ സംവിധാനത്തിൽ അനുപം ഖേർ നായകനും ജയപ്രദ നായികയുമായി 2011 ഓഗസ്റ്റ് 31-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പ്രണയം. അനൂപ് മേനോൻ, മോഹൻലാൽ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബ്ലെസിക്ക് ഈ ചിത്രത്തിലൂടെ 2011-ലെ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. അച്യുതമേനോൻ (അനുപം ഖേർ) ഗ്രേസ് (ജയപ്രദ) എന്നിവർ വ്യത്യസ്ത സമുദായങ്ങളിൽ നിന്നും പ്രണയിച്ചു വിവാഹിതരായവരാണ്. എന്നാൽ അവരുടെ കുഞ്ഞിനു (അനൂപ് മേനോൻ) രണ്ടര വയസ്സു തികഞ്ഞ സമയത്ത് ചില പൊരുത്തക്കേടുകളാൽ അവർ വിവാഹമോചനം നേടി. കുഞ്ഞിനെ പിതാവിനൊപ്പം വിടാൻ കോടതി വിധിച്ചു. വീട്ടുകാരുടെ ഭീഷണിയാൽ അവർ പ്രൊ മാത്യൂസിനെ (മോഹൻലാൽ) വിവാഹം ചെയ്തു. അച്യുതമേനോന്റെയും ഗ്രേസിന്റെയും മകൻ സുരേഷ്‌മേനോൻ വിദേശത്താണ് ജോലി ചെയ്തിരുന്നത്. പിന്നീട് 40 വർഷങ്ങൾക്കു ശേഷം അച്യുതമേനോനും ഗ്രേസും തങ്ങളുടെ വാസസ്ഥലത്ത് ലിഫ്റ്റിൽ വെച്ച് കണ്ടുമുട്ടുന്നു. ആ ആഘാതത്താൽ അച്യുതമേനോൻ ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഗ്രേസിയുടെ സഹായത്താലാണ് അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടത്. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ഇരുവരും തമ്മിൽ വീണ്ടും വളരെ സൗഹൃദത്തിലാകുകയും മാത്യൂസ് ഒഴികെയുള്ള കുടുംബാഗങ്ങളുടെ എതിർപ്പുകൾക്കു വഴിവെക്കുകയും ചെയ്യുന്നു. സുരേഷ്‌മേനോൻ ഗ്രേസിനോട് അച്യുതമേനോനുമായി ഇനിയൊരിക്കലും തമ്മിൽ കാണരുതെന്ന് ആജ്ഞാപിക്കുന്നു.
** Note :
കുറിപ്പ്: പ്രണയം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.