കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് പ്രതി പൂവന്‍കോഴി. മുന്നറിയിപ്പ്, ചാര്‍ലി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. മഞ്ജു വാര്യര്‍,അനുശ്രീ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മൂന്നു സ്ത്രീ കഥാപാത്രങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ടെക്‌സ്റ്റെല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന ഷീബ, മാധുരി,റോസമ്മ എന്നിവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചില പുരുഷന്മാര്‍ ഇവരെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: പ്രതി പൂവന്‍കോഴി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.