മനു തൊടുപുഴ എഴുതിയ പുരുഷ പ്രേതം എന്ന കഥയെ ആസ്പദമാക്കി കൃഷാന്ദ് സംവിധാനം ചെയ്ത ചിത്രമാണ് പുരുഷ പ്രേതം. ദര്‍ശന രാജേന്ദ്രന്‍, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
അജിത് ഹരിദാസ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ജഗദീഷ്, മാല പാര്‍വതി, ദേവകി രാജേന്ദ്രന്‍, ജെയിംസ് ഏലിയ, മനോജ് കാന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ 2023 മാര്‍ച്ച് 24നായിരുന്നു ചിത്രത്തിന്റെ റിലീസ്.
ഒരുപാട് ആരാധകരുള്ള ധൈര്യശാലിയായ സബ് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍ ആണ് ചിത്രത്തിലെ നായകന്‍. ഒരു അഞ്ജാത മൃതദേഹം കാണാതാവുന്നതും പിന്നീട് സെബാസ്റ്റ്യന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുമ്പോട്ട് പോവുന്നത്.
സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. എഡിറ്റിങ്ങ് സുഹൈല്‍ ബക്കര്‍. മാന്‍കൈന്‍ഡ് സിനിമാസിന്റെ ബാനറില്‍ ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, സിമട്രി സിനിമയുടെ ബാനറില്‍ സജിന്‍ രാജ്, വിഷ്ണു രാജന്‍, ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മച്ചത്.
** Note :
കുറിപ്പ്: പുരുഷ പ്രേതം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.