റാംജിറാവ് സ്പീക്കിങ്ങ് കഥ/ സംഭവവിവരണം

    1989-ൽ പുറത്തിറങ്ങിയ ഒരു ഹാസ്യ ചിത്രമാണ് റാംജിറാവ് സ്പീക്കിങ്ങ്. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രമാണ് ഇത്. സായി കുമാർ, മുകേഷ്, ഇന്നസെന്റ്, രേഖ, വിജയരാഘവൻ, ദേവൻ, മാമുക്കോയ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഇതിൽ സായികുമാറിന്റേയും, രേഖയുടേയും ആദ്യ ചിത്രം കൂടിയാണ് ഇത്. 'ഹേരാ ഫേരി' എന്ന പേരിൽ പ്രിയദർശൻ 2000-ൽ ഈ ചിത്രം ഹിന്ദിയിൽ പുനർനിർമ്മിച്ചു. അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരായിരുന്നു ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ.
     
    ബാലകൃഷ്ണൻ (സായ് കുമാർ) ഒരു തൊഴിൽ രഹിതനാണ്. ജോലിയിലിരിക്കെ മരിച്ച തന്റെ അച്ഛന്റെ ജോലി നേടാനായി ബാലകൃഷ്ണൻ പട്ടണത്തിലെത്തുകയാണ്. റാണിയും (രേഖ) ഇതേ ജോലിക്കായി ശ്രമിക്കുന്നതിനാൽ ഇവർ തമ്മിൽ മത്സരമാകുന്നു. കൽക്കത്തയിൽ വലിയ നിലയിൽ ജോലി നോക്കുകയാണെന്ന് അമ്മയോട് കള്ളം പറഞ്ഞ് നടക്കുന്ന മറ്റൊരു തൊഴിൽ രഹിതനാണ് ഗോപാലകൃഷ്ണൻ (മുകേഷ്). നാടക ട്രൂപ്പ് നടത്തുന്ന മാന്നാർ മത്തായിയുടെ (ഇന്നസെന്റ്) വീട്ടിലാണ് ബാലകൃഷ്ണനും ഗോപാലകൃഷ്ണനും താമസിക്കുന്നത്. ഉറുമീസ് തമ്പാൻ (ദേവൻ) എന്ന വ്യവസായിയുടെ ഫോൺ നമ്പറും മാന്നാർ മത്തായിയുടെ ഫോൺ നമ്പറും ടെലിഫോൺ ഡയറക്റ്ററിയിൽ മാറിയാണ് കിടക്കുന്നത്. ഇതിനാൽ മാന്നാർ മത്തായിക്ക് കിട്ടേണ്ട ഫോൺ വിളികൾ ഉറുമീസ് തമ്പാനും ഉറുമീസ് തമ്പാനുള്ള ഫോൺ വിളികൾ മാന്നാർ മത്തായിക്കുമാണ് ലഭിക്കാറ്. ഇതിനിടയിൽ റാംജി റാവ് (വിജയരാഘവൻ) പണത്തിനായി ഉറുമീസ് തമ്പാന്റെ മകളെ തട്ടിയെടുക്കുകയും ഉറുമീസ് തമ്പാനെ ഫോൺ വിളിച്ച് പണം ആവശ്യപ്പെടുകയും ചെയ്യുന്നിടത്താണ് കഥ ആകെ മാറുന്നത്. ഈ ഫോൺ കോൾ തെറ്റായി മാന്നാർ മത്തായിക്കാണ് ലഭിക്കുന്നത്. ഇത് പണം ഉണ്ടാക്കാനുള്ള ഒരു കുറുക്ക് വഴിയായി കണ്ട് ഇവർ ഉറുമീസ് തമ്പാന്റെയും റാംജി റാവുവിന്റേയും ഇടനിലക്കാരായി നിന്ന് രണ്ട് കൂട്ടരേയും പറ്റിക്കാൻ ശ്രമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട തമാശകളും സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം.
     
     
     
     
    **Note:Hey! Would you like to share the story of the movie റാംജിറാവ് സ്പീക്കിങ്ങ് with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X