രണ്ടാമൂഴം കഥ
എം. ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് രണ്ടാംമൂഴം.ഭീമന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പരസ്യചിത്രരംഗത്തെ പ്രശസ്തനായ വി.എ ശ്രീകുമാര്‍ മേനോനാണ് രണ്ടുഭാഗങ്ങളുള്ള ചിത്രം സംവിധാനം ചെയ്യുന്നത്.ഇന്ത്യയിലെ വിവിധ ഭാഷകളില്‍നിന്നുള്ള മുന്‍നിര അഭിനേതാക്കള്‍ക്കു പുറമേ ചില ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ഏറ്റവും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധരാണ് സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്.ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളും ചിത്രത്തിനുവേണ്ടി അണിയറയിലുണ്ട്. എം.ടി.വാസുദേവന്‍നായരുടെ ഐതിഹാസിക തിരക്കഥ സിനിമായാക്കാന്‍ സാധിച്ചത് ജന്മാന്തരപുണ്യമായി കാണുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു.2020ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
പ്രവാസി വ്യവസായിയായ ബി.ആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.600 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്ഇന്ത്യന്‍ സിനിമയില്‍തന്നെ ചരിത്രം കുറിച്ച് ആയിരം കോടി രൂപ ചെലവിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രീകരിക്കുന്ന സിനിമ നൂറോളം ഭാഷകളില്‍ ഡബ് ചെയ്യും.പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എആര്‍ റഹ്മാന്‍ സംഗീതവും കെയു മോഹനന്‍ ഛായാഗ്രാഹണവും നിര്‍വ്വഹിക്കും.
എന്നാല്‍ എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവല്‍ സിനിമയാക്കുന്നതിന് കോടതിയുടെ താല്‍ക്കാലിക വിലക്ക് ഏര്‍പെടുത്തിയിരുന്നു.സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കരാര്‍ വ്യവസ്ഥ പാലിച്ചില്ലെന്ന് കാണിച്ച് എംടി നല്‍കിയ തടസ്സഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി.എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നത് അടഞ്ഞ അധ്യായമാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡോ ബി ആര്‍ ഷെട്ടിയും പറഞ്ഞിരുന്നു.
** Note :
Hello! Would you like to share the storyline of the movie രണ്ടാമൂഴം or provide updates on the cast and crew with us? Kindly send your contributions to [email protected].