ചുംബന സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് രണ്ടു പേര്‍ ചുംബിക്കുമ്പോള്‍.കോഴിക്കോടും കൊച്ചിയിലും ചംബന സമരം നടത്തിയവര്‍ തന്നെയാണ് ചിത്രത്തിന്റെ അണിയറയിലും അരങ്ങിലും പ്രവര്‍ത്തിച്ചിരിക്കുന്നത്.അര്‍ച്ചന പത്മിനി, എസ് പ്രദീപ്,ശരത് കോവിലകം,ഐ ജി മിനി,ബൈജു നെറ്റോ, ചാതുരി ചന്ദ്രഗീത,വൈ ബിന്‍സി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.സദാചാര പോലീസിങ്ങിനെതിരായ പ്രമേയത്തിലൂടെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളിലേക്കാണ് ചിത്രം സഞ്ചരിക്കുന്നത്.പൂര്‍ണ്ണമായും സിങ്ക് സൗണ്ടിലാണ് ചിത്രം ഒരുക്കിയത്.ആനന്ദ് പൊറ്റെക്കാട് എഡിറ്റിങ്ങും സൗണ്ട് ഡിസൈന്‍ അമൃത് ശങ്കറും നിര്‍വ്വഹിക്കുന്നു.എം ഡി രാധികയുടെ ഒരു ദ്രിഷ്ടാന്ത കഥ എന്ന മിനി കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്തിരിക്കുന്ന സിനിമ ജനകീയ പങ്കാളിത്തതോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.