വിഷ്ണു വിശാല്‍-അമല പോള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് രാക്ഷസന്‍.ആക്‌സസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ രാം ഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.സിന്‍ഡ്രല്ല എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്.പിന്നീട് മിന്‍മിനിയെന്ന് പേരു മാറ്റി.ഒടുവിലാണ് രാക്ഷസന്‍ എന്ന പേരാക്കിയത്.കുറ്റാന്വേഷണ ക്രൈം ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ സംവിധായകനാകാന്‍ ആഗ്രഹിച്ച് പൂര്‍ത്തിയായ തിരക്കഥയുമായി നിര്‍മാതാക്കളുടെ ഓഫീസുകളില്‍ കയറിയിറങ്ങുന്ന അരുണ്‍ എന്ന കഥാപാത്രത്തെയാണ് വിഷ്ണു അവതരിപ്പിക്കുന്നത്.അമല പോള്‍ അദ്ധ്യാപികയുടെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.കേസ് തെളിയിക്കാനായി തന്റെ തിരക്കഥ അരുണ്‍ ഉപയോഗിക്കുന്നതും തുടര്‍ന്ന് അന്വേഷണത്തിനിടെ ഇയാള്‍ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.കാലി വെങ്കട്,മുനിഷ്‌കാന്ത്,കരുണാകരന്‍,നാന്‍ ശരവണന്‍,വിനോദിനി,സൂസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.പിവി ശങ്കര്‍ ഛായാഗ്രഹണവും ഗിബ്രാന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു.സാന്‍ ലോകേഷാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: രാക്ഷസന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.