ശ്രീജിത് രവി, റോജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാം ബാബുരാജ് കഥയെഴുതി സംവിധാനം ചെയ്യ്ത ചിത്രമാണ് റെഡ് റണ്‍. രാം സിനി മൂവിസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പാര്‍വതി, രവീന്ദ്രജയന്‍, ശിവജി ഗുരുവായൂര്‍, സുനില്‍സുഖദ, ലിഷോയ്, ദിലീപ്, വര്‍ഗീസ് മൊയ്‌ലന്‍, പ്രേമന്‍, സന്ദീപ് ശശി, മങ്കാമഹേഷ്, കനകലത, ശിശിര എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് പ്രേമന്‍ പാലാഴി ആണ്.
പണത്തിനുവേണ്ടി എന്തിനും തയ്യാറാകുന്ന യുവത്വത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സംഗീതത്തിനും പ്രണയത്തിനും തുല്യപ്രാധാന്യമുള്ള ചിത്രമാണ് റെഡ് റണ്‍. ക്രൈം ത്രില്ലറാണ് ചിത്രം. അഭിലാഷ് ഊരകത്തിന്റെ വരികള്‍ക്ക് രാം ബാബുരാജ് സംഗീതം പകര്‍ന്നിരിക്കുന്നു. ചിത്രത്തില്‍ യേശുദാസും ചിത്രയും ആലപിച്ച അഞ്ചു മെലഡി ഗാനങ്ങളുണ്ട്. കുന്നംകുളം, ഗുരുവായൂര്‍, വയനാട് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്.
** Note :
കുറിപ്പ്: റെഡ് റണ്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.