വി രാജേഷിന്റെ രചനയിൽ ബോബൻ സാമുവൽ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് റോമൻസ്. ആകാശ് (കുഞ്ചാക്കോ ബോബൻ), ഷിബു (ബിജു മേനോൻ) എന്ന രണ്ടു ജയിൽ തടവുകാർ പോലീസിൽ നിന്നു രക്ഷപ്പെട്ട് കേരള തമിഴ്നാട് അതിർത്തിയിലുള്ള പൂമാല എന്ന ഗ്രാമത്തിലെത്തുന്നു. സാഹചര്യങ്ങൾ നിമിത്തം അവർക്ക് അവിടെ വർഷങ്ങളായി പൂട്ടിക്കിടന്ന പള്ളിയിലെ വികാരിമാരായി വേഷമിടേണ്ടി വരുന്നു. അതേത്തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളും, പള്ളിയെ സംബന്ധിച്ചു നിലനിന്ന ഒരു നിഗൂഢത അവർ പുറത്തുകൊണ്ടുവരികയും ചെയ്യുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, നിവേദ തോമസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: റോമൻസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.