വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി വി.സി അഭിലാഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് സബാഷ് ചന്ദ്രബോസ്. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഇര്‍ഷാദ്, കോട്ടയം രമേശ്, ജാഫര്‍ ഇടുക്കി, സുധി കോപ്പ, രമ്യ സുരേഷ്, ശ്രീജ ദാസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ജോളിവുഡ് മൂവീസിന്‍റെ ബാനറിൽ ജോളി ലോനപ്പന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. എഡിറ്റിംഗ് സ്റ്റീഫന്‍ മാത്യു, ഛായാഗ്രഹണം സജിത് പുരുഷൻ.
വി.സി അഭിലാഷ്, അജയ് ഗോപാല്‍ എന്നിവരുടെ വരികള്‍ക്ക് ശ്രീനാഥ് ശിവശങ്കരന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
** Note :
കുറിപ്പ്: സബാഷ് ചന്ദ്രബോസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.