മണി രത്‌നം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്തോഷ് നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് സച്ചിന്‍. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ രസകരമായ പ്രണയകഥയാണ് ചിത്രം പറയുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ അന്ന രേഷ്മാ രാജനാണ് നായിക. രഞ്ജി പണിക്കര്‍, ലാലു അലക്‌സ്,അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, രമേശ് പിഷാരടി എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.
ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രമായാണ് ധ്യാന്‍ എത്തുന്നത്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും ക്രിക്കറ്റ് ആരാധകനുമായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം. എസ്. എല്‍ പുരം ജയസൂര്യയുടേതാണ് ചിത്രത്തിന്റെ തിരക്കഥ.നീല്‍ ഡി കുഞ്ഞയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജെ.ജ പ്രൊഡക്ഷസിന്റെ ബാനറില്‍ ജൂഡ് അഗ് നേല്‍ സുധിറും ജൂബി നൈനാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
.
** Note :
കുറിപ്പ്: സച്ചിന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.