മഹാത്മാഗാന്ധി സര്‍വകലാശാല ക്രിയേഷന്‍സ് നിര്‍മ്മിച്ച ഫീച്ചര്‍ ഫിലിം ആണ് സമക്ഷം. സര്‍വകലാശാല അധ്യാപകരായ ഡോ.അജു കെ നാരായണനും ഡോ.അന്‍വര്‍ അബ്ദുള്ളയുമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. പരിസ്ഥിതി സൗഹൃദ ജീവിതരീതികളും ജൈവജീവനത്തിന്റെയും ആവശ്യകത വ്യക്തമാക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കൈലാഷ്, ദിലീഷ് പോത്തന്‍, പി ബാലചന്ദ്രന്‍,സിദ്ധാര്‍ത്ഥ് ശിവ, എം ആര്‍ ഗോപകുമാര്‍,ഗായത്രി കൃഷ്ണ, സോഹന്‍ സിനുലാല്‍, പ്രേംപ്രകാശ്, അക്ഷര കിഷോര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
സര്‍വകലാശാല രജിസ്റ്റാര്‍ എം.ആര്‍ ഉണ്ണിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുധാംശുവിന്റെ വരികള്‍ക്ക് എബി സാല്‍വിന്‍ തോമസ് സംഗീതം പകര്‍ന്നിരിക്കുന്നു. വിഷ്ണു പ്രസാദ്, ഉദയ രാമചന്ദ്രന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ജൈവ കൃഷിരീതികളും ഗാന്ധിയന്‍ ശുചിത്വസന്ദേശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ആറു നഗരസഭകളിലും പിണറായി,ചിങ്ങോലി,മൂന്നാര്‍,റാന്നി കഞ്ഞിക്കുഴി, പഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും കോട്ടയം ജില്ലയിലെ 71 പഞ്ചായത്തുകളിലും സര്‍വകലാശാല വിജയകരമായി നടപ്പാക്കിയ ജൈവം പദ്ധതിയുടെ ഭാഗമായാണ് ചലച്ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: സമക്ഷം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.