സംസാരം ആരോഗ്യത്തിന് ഹാനികരം (U)

സാഹിത്യ രൂപം

Romance

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

25 Apr 2014
കഥ/ സംഭവവിവരണം
ബാലാജി മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്  സംസാരം ആരോഗ്യത്തിന് ഹാനികരം. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ദുൽക്കർ സല്‍മാന്‍, നസ്രിയ നസീം എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരവിന്ദ് എന്ന സെയില്‍സ് റെപ്രസന്റേറ്റീവായാണ് ദുൽക്കർ ഈ ചിത്രത്തിൽ എത്തുന്നത്. നസ്രിയ നസീം ഡോ അഞ്ജന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സംസാരിക്കാൻ വളരെയധികം ഇഷ്ട്ടപ്പെടുന്ന വ്യക്ത്തിയാണ് അരവിന്ദ്. ഒരു എഫ് എം ജോക്കി ആകണമെന്നാണ് അയാളുടെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ ഊമപ്പനി എന്ന വിചിത്രമായ അസുഹം നാട്ടിൽ എല്ലായിടത്തും പകരുന്നു. ഈ അസുഹം ബാധിച്ചവർക്ക് സംസാരശേഷി പൂർണമായി നഷ്ട്ടപെടുന്നു. ഊമപ്പനി ഭാവിയിൽ തനിക്കും പകരുമോ എന്ന സംശയത്തെ തുടർന്ന് അരവിന്ദ് ഡോ അഞ്ജനയെ സമീപിക്കുന്നു.  അനാവശ്യ സംസാരം ഇഷ്ടപ്പെടാത്ത അഞ്ജനയെ അരവിന്ദ് അമിതസംസാരം കൊണ്ട് വീർപ്പുമുട്ടിക്കുന്നു. ഒരു ദിവസം ഊമപ്പനി എല്ലാവർക്കും പകരുന്നു. തുടർന്ന് ആങ്ങ്യ ഭാഷ ഉപയോഗിച്ച് അവർ പരസ്പ്പരം ആശയ വിനിമയം നടത്തുന്നു. മണിയന്‍ പിള്ള രാജു, ദിനേശ്, അഭിഷേക്, ചെമ്പന്‍ വിനോദ്, നന്ദന്‍ ഉണ്ണി തുടങ്ങിയവർ മറ്റു പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നു. ഷോണ്‍ റോണാള്‍ഡിന്റേതാണ് സംഗീതം. ആന്‍ മെഗാ മീഡിയ റിലീസ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചു.
 
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam