സുന്ദര്‍ സി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് സംഘമിത്ര.ദിഷ പട്ടാനിയാണ് ചിത്രത്തിലെ നായിക.ശ്രുതി ഹസനെയായിരുന്നു നായികയായി ആദ്യം പരിഗണിച്ചിരുന്നത്.ചിത്രത്തിനായി താരം ആയോധന കലയും അഭ്യസിച്ചിരുന്നു.എന്നാല്‍ ശ്രുതിയുടെ ഡേറ്റ് പ്രശ്‌നമായതിനെതുടര്‍ന്ന് ദിഷ പട്ടാനിയെ നായികയായി തീരുമാനിക്കുകയായിരുന്നു.ജയം രവി,ആര്യ എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍.എഡി നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്.സ്വന്തം രാജ്യത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സംഘമിത്ര എന്ന രാജകുമാരിയുടെ കഥയാണ് ചിത്രം അവതിരിപ്പിക്കുന്നത്.തമിഴ് ചരിത്രത്തില്‍ ഇതുവരെ ആരും കൈവയ്ക്കാത്ത മേഖലകളാണ് ചിത്രത്തിലൂടെ തുറന്നുകാട്ടുന്നത്.എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍.400 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രം തമിഴ്,ഹിന്ദി,തെലുങ്ക് ഭാഷകളിലായി റിലീസ് ചെയ്യും.തെന്‍ട്രല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.സാബു സിറിള്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍.ബാഹുബലി രണ്ട് വിഎഫ്എക് സൂപ്പര്‍വൈസറായിരുന്ന കമലാകണ്ണന്‍ ആണ് ചിത്രത്തിന്റെ വിഎഫ്എക്‌സ് നേതൃത്വം നല്‍കുന്നത്.
** Note :
കുറിപ്പ്: സംഘമിത്ര എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.