ജയറാമിനെ നായകനാക്കി ദീപന്‍ സംവിധാനം ചെയ്ത ചിത്രമാണ് സത്യ.റോമയും പാര്‍വതി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.കെ സാജനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ഷെഹ്നാസ് മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഫിറോസ് ശഹീദാണ് സത്യ നിര്‍മ്മിച്ചിരിക്കുന്നത്. അക്ഷന്‍ ത്രില്ലറാണ് ചിത്രം.ചൂതാട്ടത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ജയറാം ആണ് ചിത്രത്തില്‍ സത്യ ആയി എത്തുന്നത്.അതി സമര്‍ത്ഥനായ ചൂതാട്ടക്കാരനാണ് ജയറാമിന്റെ സത്യ എന്ന കഥാപാത്രം.എന്നാല്‍ ഒരു നാള്‍ സത്യ ചതിക്കപെടുന്നു.തുടര്‍ന്ന് അയാളുടെ ജീവിത്തിലുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്.ഏറെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജയറാം ചിത്രത്തില്‍ പ്രത്യക്ഷപെടുന്നത്.രോഹിണി, സുധീര്‍ കരമന, രാഹുല്‍ ദേവ്, രഞ്ജിത്ത് ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.ഭരണി കെ ധരനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഗോപീ സുന്ദറാണ് സംഗീതസംവിധായകന്‍.
** Note :
കുറിപ്പ്: സത്യ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.